02:12am 15 August 2026
NEWS
പ്രതീക്ഷയുടെ പൊന്നോണം; മാത്തുണ്ണി മാത്യൂസ് ട്രെയിനിംഗ് സെന്ററിൽ ഭിന്നശേഷി കുട്ടികൾക്ക് നവ്യാനുഭവമായി ഓണാഘോഷം
14/08/2026  07:46 PM IST
nila
പ്രതീക്ഷയുടെ പൊന്നോണം; മാത്തുണ്ണി മാത്യൂസ് ട്രെയിനിംഗ് സെന്ററിൽ ഭിന്നശേഷി കുട്ടികൾക്ക് നവ്യാനുഭവമായി ഓണാഘോഷം


​ചെങ്ങന്നൂർ: ഉള്ളിലെ വേർതിരിവുകൾ മായ്ച്ച്, പരിമിതികളെ മാറ്റിനിർത്തി അവർ ആടിയും പാടിയും പൊന്നോണം ആഘോഷിച്ചു. മാത്തുണ്ണി മാത്യൂസ് ട്രെയിനിംഗ് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഇത്തവണ അവർക്ക് പകർന്നത് പുത്തൻ പ്രതീക്ഷയും വേറിട്ട അനുഭവവുമാണ്. 
​കൃത്യമായ പരിശീലനവും സ്നേഹവും നൽകിയാൽ ഭിന്നശേഷിയെ അതിജീവിക്കാൻ ഈ കുട്ടികൾക്ക് കഴിയുമെന്ന് സജി ചെറിയാൻ എംഎൽഎ. ഓണാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവരെ നമ്മളിൽ ഒരാളായി ചേർത്തുപിടിക്കാൻ സമൂഹം മുന്നോട്ടുവരണം. എന്നാൽ ഇതിന് മാനസികമായി പൂർണമായും സജ്ജമാകാൻ നമ്മുടെ സമൂഹത്തിന് ഇപ്പോഴും സാധിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യമാണന്നും സജി ചെറിയാൻ എംഎൽഎ പറഞ്ഞു
ഭിന്നശേഷിക്കുട്ടികളുടെ മാതാപിതാക്കൾക്ക് ആവശ്യമായ സാമ്പത്തിക-മാനസിക പിന്തുണ നൽകാൻ സമൂഹം തയ്യാറായാൽ, ഈ കുട്ടികളിൽ ശാരീരികമായും മാനസികമായും വൻ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​​ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്ന് വൈവിധ്യമാർന്ന കലാപരിപാടികളാണ് വേദിയിൽ അരങ്ങേറിയത്
​ മാസ്റ്റർ മുഹമ്മദ് യാസിൻ കീബോർഡിലൂടെ ഒഴുകിവിട്ട മനോഹരമായ സംഗീതം സദസിനെയും വിദ്യാർഥികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി.
​ അനൂപ് ജേക്കബ് അവതരിപ്പിച്ച മാജിക് ഷോ കുട്ടികളിൽ വലിയ അത്ഭുതവും പുഞ്ചിരിയും സമ്മാനിച്ചു.
​ആഘോഷത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ പങ്കെടുത്തു. ഫെയ്ത്ത് ഹോം സെക്രട്ടറി റജി ടി. സഖറിയ, ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു, വൈസ് പ്രസിഡന്റ് ഷീദ് മുഹമ്മദ്,
റവ വിനോദ് ഈശോ,
പാസ്റ്റർ ഏബ്രഹാം ജോർജ് ,
 കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ്,
അഡ്വ. പ്രകാശ് പി തോമസ്,
 ഡിസിസി സെക്രട്ടറി അഡ്വ. ജോർജ് തോമസ്, ബിജെപി മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ, സിബിസ് സജി, 
രാജൻ കൈപ്പള്ളി,
റോയി കെ യോഹന്നാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img